Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷവും കുടുംബമേളയും സംഘടിപ്പിച്ചു.



കാണക്കാരി 153-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബമേളയും സംഘടിപ്പിച്ചു. ഓണാഘോഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാണക്കാരി എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കരയോഗം പ്രസിഡണ്ട് കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ ആയിരുന്നു. കുടുംബമേളയുടെ ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് പി. എസ്.ഷാജികുമാര്‍ നിര്‍വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി പ്രകാശ് കുമാര്‍ പി എം മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ഗോപാലകൃഷ്ണന്‍ നായര്‍, വിജയകുമാര്‍ കടുകും പറമ്പില്‍, ജയശ്രീ ഹരിദാസ്, ശ്രീകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. കരയോഗം പ്രവര്‍ത്തകരും പോഷകസംഘടന പ്രവര്‍ത്തകരും നേതൃത്വം നല്‍കി.




Post a Comment

0 Comments