ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തിയായ ഗണപതി ഭഗവാനെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ ദിനാചരണം നടത്തി. എന്‍.എസ്.എസ് പ്രവര്‍ത്തകരും, വിശ്വാസികളും ഗണപതി ക്ഷേതങ്ങളിലെത്തി വഴിപാടുകള്‍ നടത്തിയാണ് വിശ്വാസ സംരക്ഷണ ദിനം ആചരിച്ചത്. പ്രധാന കേന്ദ്രങ്ങളില്‍ വിശ്വാസ സംരക്ഷണറാലികളും നടന്നു. എന്‍.എസ്.എസ് വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിശ്വാസ സംരക്ഷണ സംഗമം നടത്തി. ക്ഷേത്ര മൈതാനിയില്‍ നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം എന്‍.എസ്.എസ് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് വേണുഗോപാല്‍ . യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍ വനിതാ സമാജം ജോ.സെക്രട്ടറി മഞ്ജു. ഭാരവാഹികളായ ഇന്ദു സൂരജ്, ഇന്ദിര ഓമന തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വൈക്കം യൂണിയന്റെ നേത്യത്വത്തില്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേതത്തില്‍ നാമജപ പ്രദിക്ഷണവും നാളികേരം ഉടക്കലും നടത്തിയ ശേഷമാണ് വിശ്വാസ സംരക്ഷണ സംഗമം നടന്നത്. കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മഹാഗണപതിയെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം വിശ്വാസ സമൂഹത്തിനു വലിയ വേദന ഉണ്ടാക്കിയതായും ഈ വിഷയത്തില്‍ അദ്ദേഹം മാപ്പ് പറയണം എന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത്. മള്ളിയൂര്‍ ക്ഷേത്രത്തില്‍ നടന്ന നാമജപ പ്രദക്ഷിണത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും പങ്കു ചേര്‍ന്നു. വിശ്വാസികള്‍ ഗണപതിക്ക് നാളികേര സമര്‍പ്പണവും. നടത്തി. വൈക്കം താലൂക്കിലെ 97 കരയോഗങ്ങളുടെ നേത്യത്വത്തിലും വിശ്വാസ സംരക്ഷണ പ്രാര്‍ത്ഥനകള്‍ നടന്നു. ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്ന ആവശ്യം ഉയര്‍ന്നു. കാണാക്കാരി ശ്രീകൃഷ്ണ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ അഷ്ട അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. വിശ്വാസ സംരക്ഷണം ലക്ഷ്യമിട്ടാണ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. മേല്‍ശാന്തി പ്രസാദ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
0 Comments