Breaking...

9/recent/ticker-posts

Header Ads Widget

വിവാഹം കഴിഞ്ഞ് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ സംഗമം സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ 1984 -85 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരുമ 85 ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍, വിവാഹം കഴിഞ്ഞ് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ സംഗമം  സംഘടിപ്പിച്ചു. കെഎന്‍ബി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍  നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഒരുമ ട്രസ്റ്റ് പ്രസിഡന്റ്  ദിനേശ് കുമാര്‍ സി. ജി  അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ മുഖ്യ അതിഥി ആയിരുന്നു. വിവാഹം കഴിഞ്ഞ് 25 വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്കും, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും  മൊമെന്റോ നല്‍കി ആദരിച്ചു.  ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് വര്‍ക്കി, കെ. തങ്കച്ചന്‍, ആര്‍.രാജീവ് കുമാര്‍ , ജയ്‌സണ്‍.റ്റി സെബാസ്റ്റ്യന്‍,ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍ ഉണ്ണികൃഷ്ണന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം തോമസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ  കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.




Post a Comment

0 Comments