കര്‍ക്കിടക മാസത്തില്‍ ഔഷധക്കഞ്ഞി ഒരുക്കി കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്. രോഗപ്രതിരോധം കണക്കിലെടുത്തും സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് സന്ദേശം നല്‍കിയും ആണ് പഞ്ചായത്ത് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തത്. ഒന്‍പതാം തീയതി മുതല്‍ ഒരാഴ്ചക്കാലത്തെക്കാണ് ഔഷധക്കഞ്ഞി വിതരണം. 20 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരാഴ്ചക്കാലം ഔഷധക്കഞ്ഞി വിതരണം ചെയ്യും. ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് വിവിധ പച്ചമരുന്നുകളും ഔഷധ കൂട്ടും ചേര്‍ത്ത് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എംപി നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപംനടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ സി ബി പ്രമോദ്, സൈനമ്മ ഷാജു, ശാന്തമ്മ രമേശന്‍, സ്റ്റീഫന്‍ പാറവേലില്‍, സുമേഷ് കെ. എസ്, ജയ്‌നമ്മ, ആയുര്‍വേദ ഡോക്ടര്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
0 Comments