വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്ത്നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കല്‍ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലാ സ്വദേശിയായ യുവാവില്‍ നിന്നും ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് പലതവണയായി 5,50,000 രൂപ തട്ടിയെടുത്തതിനുശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന് എസ്.എച്ച്.ഒ കെ.പി ടോംസണ്, എസ്.ഐ ബിനു വി.എല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments