Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.



പാലാ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.  ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി പാലാ സെന്റ് തോമസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് കുട്ടികള്‍ അവതരിപ്പിച്ച ഇത്തിക്കണ്ണികള്‍ എന്ന തെരുവുനാടവും  ലഹരി വിരുദ്ധ  ബോധവല്‍ക്കരണം എല്‍ഇഡി പ്രദര്‍ശനവും നടത്തി.. പാലാ സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്യാമ്പ് നഗരസഭ  ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബിജി ജോജോ യോഗത്തിന്റെ അധ്യക്ഷയായിരുന്നു.. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  റജി മാത്യു സ്വാഗതവും ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍ ആശംസയും അറിയിച്ചു.  നഗരസഭ വൈസ് പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, കൗണ്‍സിലര്‍മാരായ വി സി പ്രിന്‍സ്,  ആനി ബിജോയ്, ലിസ്സി കുട്ടി മാത്യു എന്നിവരും പങ്കെടുത്തു.. എക്‌സൈസ് വിമുക്തി, കോഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് കോഡിനേറ്റര്‍ മാര്‍ഷല്‍ മാത്യു, വാര്‍ഡ് കൗണ്‍സിലര്‍  മായാ രാഹുല്‍, നഗരസഭ മുന്‍ ഉദ്യോഗസ്ഥന്‍ ബിജോയ് മണര്‍കാട്ടു എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.




Post a Comment

0 Comments