Breaking...

9/recent/ticker-posts

Header Ads Widget

ഓണത്തിന്റെ വരവറിയിച്ച് പിള്ളേരോണമെത്തി.



ഓണത്തിന്റെ വരവറിയിച്ച് പിള്ളേരോണമെത്തി.കര്‍ക്കിടക മാസത്തിലെ തിരുവോണം നാളാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. മുന്‍ കാലങ്ങളില്‍ പിള്ളേരോണം മുതല്‍ തന്നെ  തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുമായിരുന്നു. ഇപ്പോള്‍ കര്‍ക്കിടകത്തിലെ പിള്ളേരോണം പലപ്പോഴും വിസ്മരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ചിങ്ങമാസത്തിലെ ഓണത്തിനാണ് പ്രധാന്യം നല്‍കുന്നത്. കര്‍ക്കിടത്തിലെ പിള്ളേരോണ നാളിലാണ്  കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയൂട്ടും, തിരുവോണ മുട്ടും നടക്കുന്നത്. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഭക്തിസാന്ദ്രമായാണ് ചടങ്ങുകള്‍ നടന്നത്. വ്രതശുദ്ധിയോടെ എത്തുന്ന 12 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ് ഉണ്ണിയൂട്ടില്‍ പങ്കെടുത്തത്. ക്ഷേത്രത്തില്‍ നിവേദിച്ച പ്രസാദം കുട്ടികള്‍ക്ക് നല്‍കി. എല്ലാ കുട്ടികളെയും ഭഗവാനായി സങ്കല്‍പിച്ചാണ് പ്രസാദം വിളമ്പുന്നത്. സന്താനലബ്ധിക്ക്  ഉണ്ണിയൂട്ട് വഴിപാട് ഉത്തമമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്ന കുട്ടികള്‍ കസവ് മുണ്ട് ധരിച്ചാണ് ഉണ്ണിയൂട്ടില്‍ പങ്കെടുത്തത്. ഉണ്ണിയൂട്ടിന് ശേഷം നടന്ന തിരുവോണമൂട്ടിലും നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.




Post a Comment

0 Comments