പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂര്‍ ആറ്റുകിഴക്കേല് വീട്ടില്‍ ജോയി തോമസ് എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വൈകിട്ട് തന്റെ സഹോദരനെയും ഭാര്യയെയും വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇയാള്‍ തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സഹോദരനെയും ഭാര്യയെയും മോചിപ്പിക്കുകയുമായിരുന്നു. പാലാ സ്റ്റേഷന് എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments