Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റേയും, ആന്റി നാര്‍ക്കോട്ടിക്‌സ് ക്ലബിന്റേയും, കാരിത്താസ് ഇന്‍ഡ്യയുടേയും, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റേയും, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ' സജീവം ' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗം പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഫാ. ബര്‍ക്കു മാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവ്യര്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീ. ഡാന്റിസ് കുനാനിക്കല്‍ , കോളേജ് ആന്റി നാര്‍ക്കോടിക് സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ. സോജന്‍ പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്  യുവാക്കളിലെ ലഹരിയുപയോഗത്തെക്കുറിച്ചും, അതിന്റെ വിവിധ ദൂഷ്യ വശങ്ങളേക്കുറിച്ചും ക്ലാസ്സ് നയിച്ചു. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രോജക്റ്റ് ഓഫീസര്‍ മെര്‍ളി ജയിംസ് വിദ്യാത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിൽ "സജീവം ക്യാമ്പെയ്ൻ " മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസേഴ്സ് അയ ഡോ. ജയേഷ് ആന്റണിയും, പ്രൊഫ. റോബേഴ്സ് തോമസും അറിയിച്ചു.



Post a Comment

0 Comments