Breaking...

9/recent/ticker-posts

Header Ads Widget

പെണ്ണാര്‍ തോട്ടില്‍ പുല്ലും പോളയും നിറഞ്ഞതോടെ നീറ്റിലിറങ്ങാന്‍ കഴിയാതെ കുന്നത്തുപറമ്പന്‍



പെണ്ണാര്‍ തോട്ടില്‍ പുല്ലും പോളയും നിറഞ്ഞതോടെ  കുന്നത്തുപറമ്പന്‍ വള്ളത്തിന്റെ ജലമേളകളിലേയ്ക്കുള്ള യാത്ര തടസ്സപ്പെട്ടു. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അടക്കം നിരവധി തവണ ട്രോഫിയില്‍ മുത്തം വെച്ചിട്ടുള്ള കുന്നത്ത്പറമ്പന്‍, മത്സരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് നീറ്റിലിറങ്ങാന്‍ കഴിയാതെ വള്ളപ്പുരയില്‍ കാഴ്ചവസ്തുവായി മാറിയത്. വള്ളം ഉടമ അഡ്വക്കേറ്റ് സന്തോഷ് കുമാര്‍ തന്റെ പിതാവിനോടുള്ള സ്മരണ  നിലനിര്‍ത്തുന്നതിനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ഇരുട്ടുകുത്തി വിഭാഗത്തില്‍പ്പെടുന്ന കുന്നത്തുപറമ്പനെ ജലമേളയ്ക്ക് തയ്യാറാക്കിയിരുന്നു. അതിരമ്പുഴ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെണ്ണാര്‍ തോട്ടിന്റെ കരയില്‍ പുതുതായി നിര്‍മ്മിച്ച വള്ളപ്പുരയിലാണ് വള്ളം ഇപ്പോഴുള്ളത്.  ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ വള്ളപ്പുരയും സന്തോഷ് കുമാര്‍ നിര്‍മ്മിച്ചത്. ജലമേളയിലേക്ക് ഈ ജല രാജാവിനെ ദത്തെടുത്ത ക്ലബ്ബും നിരാശയുടെ നിഴലിലാണ്. കോവിഡിനും പ്രളയത്തിനും ശേഷം കഴിഞ്ഞവര്‍ഷം കുന്നത്തുപറമ്പന്‍ നീറ്റിലിറങ്ങിയശേഷം ഇക്കുറി ആവേശോജ്ജ്വലമായ മത്സരത്തിനായുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തിയത് കുമരകം കേന്ദ്രീകരിച്ചുള്ള ഗിരീഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സിബിസി ബോട്ട് ക്ലബ്ബാണ്. മത്സരത്തിന് എല്ലാത്തരത്തിലും സജ്ജമായ  കുന്നത്തുപറമ്പന്‍ ഇത്തവണ കരയില്‍ ഒതുങ്ങേണ്ടേ അവസ്ഥയിലാണ് . ജലപാത ശരിയാക്കണമെന്ന് മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഗ്രാമസഭയില്‍ അടക്കം സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കാലത്ത് പെണ്ണാര്‍ തോട് പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ജലപാതയായിരുന്നു. ബോട്ട് സര്‍വീസ് അടക്കം നടത്തിയിരുന്ന ഈ ജലപാത ഇന്ന് മാലിന്യങ്ങളും പാഴ് വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ വള്ളങ്ങളില്‍  എത്തിയിരുന്ന പെണ്ണാര്‍ തോടിന്റെ പ്രാധാന്യം ഭരണാധികാരികള്‍ മറന്നു പോയി എന്നുള്ളത് പ്രദേശവാസികളെയും വള്ളം നീറ്റിലിറക്കാര്‍ കാത്തിരുന്നവരെയും വേദനിപ്പിക്കുകയാണ്.




Post a Comment

0 Comments