പെരുവ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. ഹൈസ്കൂള്‍, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ കെട്ടിട സമുച്ചയങ്ങളാണ് പൂര്‍ത്തീകരിച്ചത്. എം.എല്‍.എ. ഫണ്ടില്‍ നിന്നും ഒരു കോടി രുപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. കേരള സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു വിദ്യാലയത്തിന് അനുവദിച്ച അഞ്ചു കോടി രൂപയും എം.എല്‍.എ. അനുവദിച്ച 1.65 കോടി രൂപയും വിനിയോഗിച്ചാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് . എന്നാല്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും പെരുവ സ്കൂള്‍ വികസന സമിതിയും തയ്യാറാക്കിയ വികസന പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒരു കോടി രൂപ എം.എല്‍.എ. ഫണ്ട് വീണ്ടും അനുവദിച്ചത്. ഇതുപ്രകാരമുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി ടെണ്ടര്‍ നടപടി പൂര്ത്തീകരിച്ചതിനെതുടര്ന്നാണ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
0 Comments