Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും നേതൃത്വത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍



രാഹുല്‍ ഗാന്ധി എം.പിയ്ക്ക് അയോഗ്യത കല്‍പിച്ച പ്രത്യേക കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. വയനാട് എം.പിയായി രാഹുല്‍ഗാന്ധിക്ക് തുടരാന്‍ കഴിയുമെന്നതും പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്നു.സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും നേതൃത്വത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. മാഞ്ഞൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതനല്ലൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ സുനു ജോര്‍ജ്, ലൂക്കോസ്, സി.എം ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മാനുവല്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments