Breaking...

9/recent/ticker-posts

Header Ads Widget

തീര്‍ത്ഥാടനം വിലയിരുത്തി



രാമപുരം നാലമ്പല തീര്‍ത്ഥാടനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാമപുരം ഗ്രാമപഞ്ചായത്തിന്റെയും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ നാല് ക്ഷേത്രങ്ങളിലുമെത്തി തീര്‍ത്ഥാടനം വിലയിരുത്തി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കുകയും, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും നല്‍കിയിരുന്നു. നാല് ക്ഷേത്രങ്ങളിലും  സംഘം സന്ദര്‍ശനം നടത്തി.  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ബ്ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, മെമ്പര്‍മാരായ ജയ്മോന്‍ മുടയാരത്ത്, ആന്‍സി ബെന്നി, വിജയകുമാര്‍ മണ്ഡപത്തില്‍, ആന്റണി പാലുകുന്നേല്‍, സുശീലകുമാരി മനോജ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി മിറ്റത്താനി, സണ്ണി കാഞ്ഞിരത്താംകുന്നേല്‍, ഷാജന്‍ ഉഴുന്നാലില്‍, ഷാജികുമാര്‍ പയനാല്‍, ജോര്‍ജ് വടയാര്‍, ബെന്നി ആനത്താറ, ബെന്നി ഇരുവേലിക്കുന്നേല്‍, രാജേഷ്‌കുമാര്‍ ഇളംതുരുത്തില്‍, വേണു അറയ്ക്കമാലില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.




Post a Comment

0 Comments