രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണവും രാമായണ സത്സംഗങ്ങളും ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നടന്നു വരുന്നു. ഉഴവൂര്‍ ഈസ്റ്റ് കലാമുകുളം ശ്രീരാമ ഭക്തജനസമിതിയുടെ അഭ്യമുഖത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30മുതല്‍ 8മണി വരെ നാമജപം, ഭജന രാമായണപാരായണം, ദീപാരാധന തുടങ്ങിയ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് രാമായണ സത്സംഗങ്ങള്‍ നടക്കുന്നത്. കര്‍ക്കിടകം 31-ന് സമ്പൂര്‍ണ രാമായണ പരായണത്തോടെ സമാപനം നടക്കും.
0 Comments