മനുഷ്യനെ ഉദ്കൃഷ്ട മനുഷ്യനാക്കി മാറ്റുന്ന മന്ത്രമാണ് രാമമന്ത്രം എന്ന് ഡോക്ടര്‍ പി.വി വിശ്വനാഥന് നമ്പൂതിരി പറഞ്ഞു. മനുഷ്യന് ചെയ്യുന്ന ദുഷ്ട കര്‍മ്മങ്ങള്‍ക്ക് അവസാന വാക്കാണ് രാമായണം എന്നും അദ്ദേഹം പറഞ്ഞു. കേരള വണിക വൈശ്യ സംഘം കോട്ടയം ജില്ലാ കമ്മിറ്റി ബാലശലഭം രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാമായണാമൃതം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടര്‍ വിശ്വനാഥന് നമ്പൂതിരി. അയര്‍ക്കുന്നം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ ചന്ദ്രമോഹന് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അമ്മുക്കുട്ടിയമ്മാള്‍, സംസ്ഥാന കമ്മിറ്റി അംഗം ബാബു മേലെണ്ണൂര്, ജില്ലാ ഭാരവാഹികളായ കെ.ടി വിജയന് ചെട്ടിയാര്‍, കെ.എസ്. ശശികുമാര്‍, ബാലശലഭം കോ-ഓര്‍ഡിനേറ്റര്‍മാരായ സുനില്‍കുമാര്‍, അനിത ഗോപാലകൃഷ്ണന്, മിഥുന് സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാലശലഭം രക്ഷാധികാരി സമിതി കുട്ടികള്‍ക്ക് വേണ്ടി രാമായണ പാരായണ മത്സരവും, രാമായണ പ്രശ്നോത്തരിയും സംഘടിപ്പിച്ചു. കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി ശാഖകളുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തിന് രജനീഷ് വൈക്കം, ഡോക്ടര്‍ ശ്രീവിദ്യ, രാജീവ് മീനടം തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments