Breaking...

9/recent/ticker-posts

Header Ads Widget

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ ഫല വൃക്ഷത്തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണവും



ഏറ്റുമാനൂര്‍ വടക്കേനട റസിഡന്റസ് അസോസിയേഷന്റെയും ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍  ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ ഫല വൃക്ഷത്തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണവും നടത്തി.  ഏറ്റുമാനൂര്‍ വടക്കേനട ശര്‍മ്മാസ്  കോളേജില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി. അംഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ പച്ചക്കറി തൈകളുടെയും ജൈവവളത്തിന്റെയും വിതരണ ഉദ്ഘാടനം ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കൂമ്പിക്കല്‍  നിര്‍വഹിച്ചു. ഫലവൃക്ഷ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടവും നിര്‍വഹിച്ചു. ഉദ്ഘാടന  യോഗത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി മനോരമ തമ്പുരാട്ടി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ, രഞ്ജിത് സോമദാസ് , രാധാകൃഷ്ണന്‍ ഇഞ്ചക്കാട്, ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments