Breaking...

9/recent/ticker-posts

Header Ads Widget

റോഡിന്റെ സംരക്ഷണഭിത്തി ഇടിയുന്നു



തോടിന്റെ തീരവും, റോഡിന്റെ സംരക്ഷണഭിത്തിയും ഇടിയുന്നു. മുളക്കുളം ചങ്ങലപ്പാലത്തിന് സമീപമാണ് മുളക്കുളം - വെള്ളൂര്‍ റോഡിന്റെ കല്‍കെട്ട്  തോട്ടിലേക്ക് ഇടിഞ്ഞു വീഴുന്നത്. തോടിന്റെ തീരത്ത് നിന്ന പനയും, കവുങ്ങും തോട്ടിലേക്ക് മറിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ്. തോട്ടിലേക്ക് കല്‍കെട്ട് കൂടുതലായി ഇടിഞ്ഞ് വീണാല്‍ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടു ഇടയാറ്റ് പാടശേഖരങ്ങളില്‍ വെള്ളം ഉയരാനും കൃഷി നാശത്തിനും  സാധ്യതയേറെയാണ്. ഇപ്പോള്‍ തോട് ഇടിഞ്ഞ ഭാഗത്തിനു സമീപം 50 മീറ്റര്‍ മാറി കഴിഞ്ഞവര്‍ഷം വീടിന്റ മുറ്റം  ഉള്‍പ്പെടെ ഇടിഞ്ഞുവീണിരുന്നു.




Post a Comment

0 Comments