Breaking...

9/recent/ticker-posts

Header Ads Widget

ജനദ്രോഹ ദുര്‍ഭരണവും വിലക്കയറ്റവും ചര്‍ച്ചയാകുമെന്ന് സജി മഞ്ഞക്കടമ്പില്‍



പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍  കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ദുര്‍ഭരണവും,  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയുമാണ് പ്രധാന ചര്‍ച്ചയായി മാറാന്‍ പോകുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വികസനം നടത്തിയില്ല എന്ന് എല്‍ഡിഎഫ് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണന്നും കോട്ടയത്തൊട് ചേര്‍ന്ന് കിടക്കുന്ന പുതുള്ളി എന്ന കൊച്ചു ഗ്രാമം ഭൂപ്രകൃതിയുടെ കിടപ്പനുസരിച്ച് വികസിതമാണെന്നും സജി പറഞ്ഞു. പാലാ നിലനിര്‍ത്താന്‍ പറ്റാത്ത കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പുതുപ്പള്ളി പിടിക്കാന്‍ തയാറായി നില്‍ക്കുകായാണെന്ന് പറഞ്ഞ് നടത്തിവരുന്ന പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും സജി പറഞ്ഞു.




Post a Comment

0 Comments