ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയവര്‍ മരണശേഷവും ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കാലത്ത് അനാവശ്യ ആരോപണങ്ങള്‍ ചാര്‍ത്തി വേട്ടയാടിയവര്‍ വീണ്ടും ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. വന്ദ്യ വയോധികനായിരുന്നു ഉമ്മന്‍ചാണ്ടിയെ സ്ത്രീ പീഡന കേസില്‍ പെടുത്തി അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സിപിഎമ്മും, ഉമ്മന്‍ ചാണ്ടി ചെയ്തതിനെക്കാള്‍ മഹത്തരമായ കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുന്ന സി പി എം നേതാവ് അനില്‍കുമാറും വിവര ദോഷമാണ് പറയുന്നതെന്നും, കെ റ്റി ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി പിഞ്ചുകുട്ടികളുടെ കണ്‍മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും , ടി പി ചന്ദ്രശേഖരനെന്ന നേതാവിനെ 51 വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയതുമാണോ സിപിഎം ചെയ്ത മഹത്തരമായ കാര്യമെന്ന് അനില്‍കുമാര്‍ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരുന്ന ജനപ്രവാഹം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്ള പി ആര്‍ വര്‍ക്കാണ് എന്ന് പറയുന്ന തരംതാഴ്ന്ന പ്രചരണം അനില്‍കുമാര്‍ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ പതിന്മടങ്ങ് ശക്തനാണ് മരിച്ച ഉമ്മന്‍ചാണ്ടിയെന്ന സിപിഎമ്മിന്റെ തിരിച്ചറിവാണ് ഇത്തരം തരംതാഴ്ന്ന പ്രചാരവേലയ്ക്ക് പിന്നിലെന്നും സജി ആരോപിച്ചു. പുതുപള്ളിയില്‍ സ്ഥാനാര്‍ത്ഥി ആകാനുള്ള വേവലാതിയാണ് അനില്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സജിപറഞ്ഞു.
0 Comments