Breaking...

9/recent/ticker-posts

Header Ads Widget

സജ്ജം ക്യാമ്പയിന്‍ സംഘടിപ്പിച്ചു



കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി സജ്ജം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാണക്കാരി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ ആയിരുന്നു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  സൗമ്യ സന്തോഷ്, അനൂപ് കിഷോര്‍, ബ്ലോക്ക് കോഡിനേറ്റര്‍ ഐശ്വര്യ ദേവി, ഓമന ശശിധരന്‍, പി. കെ. തങ്കമ്മ, സി ഡി എസ് അക്കൗണ്ടന്റ് സുനിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഗ്രൂപ്പുകളായി കുട്ടികള്‍ക്ക് പ്രോഗ്രാമുകളാണ് സജ്ജം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയത്.




Post a Comment

0 Comments