പാലാ സന്മനസ്സ് കൂട്ടായ്മയുടെ യോഗം സന്മനസ്സ് പൈക ഓഫീസില്‍ നടത്തി. കൊച്ചിടപ്പാടി സ്‌നേഹരാം പൈകടാസ് ആതുര ശുശ്രൂഷഭവനില്‍ നിന്നും ജര്‍മ്മനിയില്‍ ബെര്‍ലിന്‍- 2023 വേള്‍ഡ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടിയ അലീന ആന്റണിയേയും നയന രമേശിനെയും സന്മനസ്സ് കൂട്ടായ്മയുടെ രക്ഷാധികാരിയും മെഡിസിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ വനജ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസറ്റ് കണിവേലില്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പൈക ജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അധ്യാപകരും പങ്കെടുത്തു. സന്മനസ്സ് പ്രസിഡണ്ട് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിന് 30 ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. യോഗത്തോട് അനുബന്ധിച്ച് 65-ലതികം പേര്‍ക്ക് ഭക്ഷണപ്പൊതികള്‍, അരി, ധാന്യ മാവ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കി. ബിജോയ് മണര്‍കാട്ട്, ജോജോ കുടക്കച്ചിറ, രതീഷ് പച്ചാളം, മാര്‍ഗരറ്റ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
0 Comments