പൈക സന്മനസ്സ് കൂട്ടായ്മ ഓഫീസില്‍ വെച്ച് കഴിഞ്ഞ ഒരാഴ്ചയായി നടന്ന ഓണാഘോഷങ്ങളുടെ സമാപനം നടന്നു. സന്മനസ്സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന കൂട്ടായ്മയില്‍ പാലാ രൂപത വികാരി ജനറല്‍ ഡോ.ഫാദര്‍ ജോസഫ് മാലേപറമ്പില്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. വിളക്കുമാടം സുനില്‍ ശാന്തി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഓണത്തിന്റെ പൊതിച്ചോറ് വിതരണവും പായസവിതരണവും നടത്തി. പ്രൊഫസര്‍ അലക്‌സാണ്ടര്‍ ഓണസന്ദേശം നല്‍കി. വിവിധ ദിവസങ്ങളിലായി നടത്തിയ കലാ കായിക മത്സരാ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. സിനി ആര്‍ട്ടിസ്റ്റ് കറിയാച്ചന്‍, രതീഷ് പച്ചാത്തോട്, പൊന്‍കുന്നം രതീഷ്, ബിജോയ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
0 Comments