Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വക ഭൂമിയിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി



പാലാ മഹാത്മാ ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വക ഭൂമിയിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി.  സിവില്‍ സ്റ്റേഷനു സമീപം പാലാ BRC പ്രവര്‍ത്തിക്കുന്ന ups  അന്ക്‌സിനോടു ചേര്‍ന്നാണ്  2 ആഞ്ഞിലിയും ഒരു വാകമരവും വെട്ടിമാറ്റിയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ വലവൂര്‍ മുണ്ടത്താനത്ത്  സുമിത് ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്തു. BJP ന്യൂനപക്ഷ മോര്‍ച്ച നേതാവായ സുമിത് ജോര്‍ജിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി. വൈദ്യപരിശോധനയ്ക്കായി കയ്യാമം വെച്ച് കൊണ്ടു പോയതും  പ്രതിഷേധത്തിന് കാരണമായി . BJP നേതാക്കളായ അഡ്വ എന്‍.കെ നാരായണന്‍ നമ്പൂതിരി, ലിജിന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്. ups അനക്‌സില്‍ കിഴതടിയൂര്‍ ബൈപാസിനു സമീപത്ത്  സുമിത് ജോര്‍ജിന്റെ വകയുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമീപ പുരയിടത്തിലെ ചാഞ്ഞു കിടന്നിരുന്ന മരങ്ങള്‍ വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് സുമിത് ജോര്‍ജ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. നടപടി ക്രമങ്ങള്‍  നീണ്ടു പോയപ്പോള്‍ സ്വന്തം നിലയില്‍ മരങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങളാണ് വെട്ടി നീക്കിയത്.





Post a Comment

0 Comments