Breaking...

9/recent/ticker-posts

Header Ads Widget

സിദ്ധിഖ് അനുസ്മരണ സമ്മേളനം നടത്തി



ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച സംവിധായകന്‍ സിദ്ധിഖ് അനുസ്മരണ സമ്മേളനം നടത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട് അധ്യക്ഷനായിരുന്നു. അതുല്യ പ്രതിഭയായ നല്ല മനുഷ്യനായിരുന്നു സിദ്ദിഖ് എന്നും പ്രായഭേദമെന്യേ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സിദ്ദിഖിനു കഴിഞ്ഞതായും  അദ്ദേഹം പറഞ്ഞു. ഫെഫ്ക എന്ന ആശയം രൂപപ്പെട്ടത് സിദ്ദിഖ് എന്ന വ്യക്തിയുടെ നല്ല മനസ്സില്‍ നിന്നുമാണെന്നും സിദ്ദിഖിന്റെ വിയോഗം റൈറ്റേഴ്‌സ് യൂണിയനു മാത്രമല്ല സിനിമ ലോകത്തിനു തന്നെ നഷ്ടമാണെന്നും  B ഉണ്ണികൃഷ്ണന്‍  പറഞ്ഞു.  ജനറല്‍ സെക്രട്ടറി ജിനു എബ്രഹാം, ട്രഷറാര്‍ ശ്രീമൂലനഗരം വിജയന്‍, ഏ.കെ സാജന്‍ തുടങ്ങിയവരും സിദ്ദീഖിനെ അനുസ്മരിച്ചു.




Post a Comment

0 Comments