ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തി ആഘോഷവും 1325 നമ്പര്‍ മാറിടം എസ്എന്‍ഡിപി ശാഖാ യോഗം ഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 22-മത് വാര്‍ഷികവും നടന്നു. ജയന്തി ഘോഷയാത്ര, കലാകായിക മത്സരങ്ങള്‍, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികളോടെയാണ് ജയന്തിദിനം ആഘോഷിച്ചത്. ഗുരുദേവ മന്ദിര അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ചേര്‍പ്പുങ്കലില്‍ എത്തി തിരികെ ഗുരുദേവ മന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം നടന്നു. ഗുരുപൂജ , ഗുരുപുഷ്പാഞ്ജലി, സമൂഹസദ്യ എന്നിവയും അഘോഷങ്ങളുടെ ഭാഗമായി നടന്നു. ശാഖാ പ്രസിഡന്റ്റ് ശിവന്‍ അറയ്ക്ക മറ്റത്തില്‍, സെക്രട്ടറി സജി മുല്ലയില്‍, വനിതാ സംഘം പ്രസിഡന്റ്റ് ഷീബാ സന്തോഷ്, സെക്രട്ടറി സുമതി അറയ്ക്കമറ്റത്തില്‍, യൂത്ത് മൂവ്‌മെന്റ്റ് ഭാരവാഹികളായ സച്ചിന്‍, പ്രശോഭ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ഭക്തരാണ് ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തത്.
0 Comments