ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ജയന്തി ഘോഷയാത്രയും സമ്മേളനങ്ങളും നടന്നു. കാണക്കാരി എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പട്ടിത്താനം ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ഗുരുദേവ ക്ഷേത്ര സന്നിധിയില്‍സമാപിച്ചു. ഏറ്റുമാനൂര്‍ 40-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തിലും ചതയദിനഘോഷയാത്ര നടന്നു. നിരവധി ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.
0 Comments