എസ്എന്‍ഡിപി യോഗം വലവൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തി മഹോത്സവം ഗുരുപൂജ, ജയന്തി ഘോഷയാത്ര, പ്രസാദമൂട്ട്, ഗുരുദേവ പ്രഭാഷണം, ദീപാരാധന എന്നിവയോടെ ആചരിച്ചു. രാവിലെ ഏഴരയ്ക്ക് ഗുരുപൂജയ്ക്ക് മോഹനന്‍ തന്ത്രികള്‍ നേതൃത്വം നല്‍കി. ശാഖ യോഗം പ്രസിഡന്റ് പതാക ഉയര്‍ത്തി. സമൂഹ പ്രാര്‍ത്ഥനയ്ക്ക് വനിതാ സംഘം നേതൃത്വം നല്‍കി. തുടര്‍ന്ന് ഇടനാടുനിന്നും വലവൂരിലേയ്ക്കു നടന്ന ജയന്തി ഘോഷയാത്രയിലും തുടര്‍ന്ന് നടന്ന പ്രസാദ് മൂട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ശ്രീനാരായണ സേവാ നികേതനിലെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
0 Comments