Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് സ്ഥാപക ദിനാഘോഷവും മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അനുസ്മരണവും



പാലാ സെന്റ് തോമസ് കോളേജ് സ്ഥാപക ദിനാഘോഷവും അഭിവന്ദ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍  അനുസ്മരണവും നടന്നു. കോളേജ്  മൈതാനത്ത് നടന്ന പരിപാടിയില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും  കോളേജ് അലുംമ്‌നി എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. കോളേജ് സ്ഥാപനത്തിന്റെ 73 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള  ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ ആകാശത്തിലേയ്ക്ക് പറത്തി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും വയലില്‍ പിതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവ്യര്‍ , അലുംമ്‌നി പ്രസിഡന്റ്  ഡിജോ കാപ്പന്‍ , സെക്രട്ടറി ഡോ. സാബു ഡി മാത്യു , ട്രഷറര്‍ ഡോ. സോജന്‍ പുല്ലാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍  ജിമ്മി, മുഖ്യസംഘാടകരായ ഡോ. സിറിയക് ജോസ്, ഡോ.മാത്യു, ഡോ. ടോജി തോമസ്, വിവിധ വകുപ്പ് മേധാവികള്‍, വൈദികര്‍, സിസ്റ്റേര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments