പാലാ നഗരപ്രദേശത്തെ പ്രകാശിക്കാത്ത സ്ട്രീറ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥിരമായി തെളിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ. ആന്വവല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ തുക നീക്കിവച്ച് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എം.പി, എം.എ ല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ ഗാരന്റി പീരിയഡ് കഴിയാത്തതിനാല്‍ ഉടന്‍ അറ്റകുറ്റപണികള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിളക്കുകള്‍ സ്ഥാപിച്ച കമ്പനികള്‍ക്ക് കത്ത് നല്‍കും. നഗരസഭ ശുചിത്വമിഷ്യന്‍ ഫണ്ട് ഉപയോഗിച്ച് സിവില്‍ സ്റ്റേഷന്‍ കോപ്‌ളക്‌സില്‍ നിര്‍മ്മിച്ച ശൗചാലയം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച് ഉപയോഗശൂന്യമാക്കിയിരിക്കുകയാണ്. ഈ ശുചി മുറികള്‍ അറ്റകുറ്റപണി നടത്തി ഉപയോഗയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിന് എഞ്ചിനിയറിംഗ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ജോസിന്‍ ബിനോ അറിയിച്ചു.
0 Comments