കുറുപ്പുംതറ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖ, കോതനല്ലൂര്‍ വനിതാ സഹകരണ സംഘം എന്നിവ മുഖേന കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വഞ്ചിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളും ബാങ്ക് മാനേജരും അടക്കമുള്ളവര്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നിയമ സംരക്ഷണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ വനിതാ ബാങ്കിന് മുന്നില്‍ സത്യാഗ്രഹവും ജനകീയ സിറ്റിങ്ങും സംഘടിപ്പിച്ചു. സത്യാഗ്രഹ സമരം ആദിവാസി ഗോത്ര മഹാസഭ നേതാവ് തങ്കച്ചന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഷീല സുകുമാരന്‍ അധ്യക്ഷയായിരുന്നു. പ്രതിഷേധ സമരത്തിന് വിന്‍സന്റ് ചിറയില്‍, സ്‌കറിയ മുള്ളന്‍കുഴി, കുഞ്ഞുമോന്‍ പുളിക്കല്‍, ഡോക്ടര്‍ അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാങ്ക് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എന്നിവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന്നേതാക്കള്‍പറഞ്ഞു.
0 Comments