Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എസ്.പി.സി ദിനാഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു



കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എസ്.പി.സി ദിനാഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്റ്റേഷനിലെ  പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. പോലീസ് സ്റ്റേഷന്‍ പാറാവ് മുതല്‍, ഫ്രണ്ട് ഓഫീസ്, പി.ആര്‍.ഒ ഓഫീസ്, റൈറ്റര്‍മാരുടെ ജോലികള്‍, സ്റ്റേഷന്‍ സെല്ല്, വയര്‍ലെസ് സംവിധാനങ്ങള്‍, ഓഫീസുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സ്റ്റേഷനിലെ റിവോള്‍വര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ തുടങ്ങിയവ എല്ലാം കണ്ടത് കുട്ടികള്‍ക്ക് നവ്യനുഭവമായി. കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീവ് ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ജയകുമാര്‍ പി.ജി, സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂളില്‍ നിന്ന് എത്തിയ കേഡറ്റുകളെയും, അധ്യാപകരെയും, ജനപ്രതിനിധികളെയും, മാതാപിതാക്കളെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും,  അവ നിറവേറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അടുത്തറിയുവാന്‍ സാധിച്ചു എന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. സ്‌കൂളില്‍ വെച്ച നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എബ്രഹാം പറമ്പേട്ട് എസ്.പി.സി ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ എസ്.പി.സി കേഡറ്റുകള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ്, പി.ടി.എ പ്രസിഡന്റ് ജിയോ  കുന്നശേരില്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജോയല്‍ ജോസഫ് പരേഡ് കമാന്‍ഡര്‍ ആയി പ്രവര്‍ത്തിച്ചു.




Post a Comment

0 Comments