Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര വടക്കേനട ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി ആക്ഷേപം



പട്ടിത്താനം മണര്‍കാട്  ബൈപ്പാസ് റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര വടക്കേനട ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ നിരന്തരമായി കക്കൂസ് മാലിന്യം തള്ളുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് നിരവധി തവണ പോലീസിലും നഗരസഭയിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മാലിന്യം തള്ളുന്നതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സും മലിനമാക്കപ്പെട്ടതായി വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം പറഞ്ഞു. രാത്രികാലങ്ങളില്‍ പലവട്ടം ഇത്തരക്കാരെ കാത്തിരുന്നു പിടിച്ചിട്ടും മാലിന്യനിക്ഷേപം തുടര്‍ക്കഥയാവുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.  കുടിവെള്ള സ്രോതസ്സ് മലിനമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡും സോളാര്‍ ലൈറ്റും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതിയെ മലിനമാക്കാതെ സംരക്ഷിക്കുവാന്‍ വടക്കേനട നിവാസികള്‍ ശ്രമിക്കുന്നത്.  സാമൂഹ്യവിരുദ്ധര്‍ അനായാസം മാലിന്യം തള്ളുവാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കാന്‍ പോലീസ് അധികൃതര്‍ അടക്കമുള്ളവര്‍ തയ്യാറാകണം എന്നാണ് ആവശ്യം ഉയരുന്നത്.




Post a Comment

0 Comments