കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 9 ന് നടത്തുന്ന മഹാധര്‍ണ്ണയുടെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ വാഹന പ്രചരണ ജാഥ ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ 50 ദിവസമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, തൊഴിലും തൊഴില വസരങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍ വലിക്കുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മഹാധര്‍ണ്ണ നടത്തുന്നത്. CITU അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം എ.വി. റസല്‍ വൈക്കത്ത് ജില്ലാ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.കെ. സന്തോഷ് കുമാര്‍ ജാഥ ക്യാപ്റ്റനും, ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹസമിതി അംഗം പി. വി. പ്രസാദ് വൈസ് ക്യാപ്റ്റനും, സിഐടിയു ജില്ലാ ജോയിന്‍ സെക്രട്ടറി വി.കെ.സുരേഷ് കുമാര്‍ മാനേജരും ആയിട്ടാണ് ജാഥ ജില്ലയില്‍ പര്യടനം നടത്തുന്നത്. അഡ്വക്കേറ്റ് വി ജയപ്രകാശ്, ഡി സേതുലക്ഷ്മി, അനിയന്‍ മാത്യു, എം.എന്‍ ദിവാകരന്‍ നായര്‍, കെ.ഡി വിശ്വന്‍, എംജി ശേഖരന്‍, എ ജി അജയകുമാര്‍, കെ എന്‍ രാജന്‍, പി എ റസാക്ക്, എന്‍ സി രാജന്‍, പൗലോസ് കടമ്പന്‍കുഴി, ഖലീല്‍ റഹ്‌മാന്‍, റഷീദ് കോട്ടപ്പള്ളി, ബാബു മഞ്ഞള്ളൂര്‍, ദിവ്യ ബിജീഷ് എന്നിവര്‍ ജാഥ അംഗങ്ങളാണ്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, തെങ്ങണ, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം തുടങ്ങിയ കേന്ദ്രങ്ങളില്‍ നാളെ ജാഥ പര്യടനം നടത്തും. വൈകുന്നേരം കോട്ടയത്ത് സമാപിക്കും. ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണ യോഗത്തിന് സിപിഎം നേതാവ് കെ എന്‍ രവി, സിപിഐ നേതാവ് ബിനു ബോസ്, കോണ്‍ഗ്രസ് നേതാവ് ബിജു കുംബിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments