Breaking...

9/recent/ticker-posts

Header Ads Widget

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല രാമായണ മത്സരം സംഘടിപ്പിക്കുന്നു



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല രാമായണ മത്സരം സംഘടിപ്പിക്കുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയിലാണ്  ആഗസ്റ്റ് 13 ഞായറാഴ്ച സംസ്ഥാന തല മത്സരം നടക്കുന്നത്.  ബാല്യ, കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് ധര്‍മ്മ ബോധവും, ഹിന്ദുധര്‍മ്മ  പരിചയവും നല്‍കി വിശിഷ്ട ഗുണമുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ   ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഹിന്ദുമത  വേദാന്ത സംസ്‌കൃത പാഠശാലകളുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും കര്‍ക്കിടക മാസത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി മത്സരങ്ങള്‍  നടത്തുന്നുണ്ട്. ഈ വര്‍ഷം  പ്രസംഗ മത്സരം, ഉപന്യാസ രചന, രാമായണം പാരായണം പ്രശ്‌നോത്തരി എന്നീ മത്സരങ്ങളില്‍ വിജയികളായവരാണ് സംസ്ഥാനതല മത്സരത്തിനെത്തുന്നത്. സംസ്ഥാന തല മത്സരം ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ അഡ്വ കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.  ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് എസ്.എസ്.ജീവന്‍  അധ്യക്ഷന്‍ ആയിരിക്കും. ദേവസം ബോര്‍ഡ് മെമ്പര്‍  ജി. സുന്ദരേശന്‍ , ദേവസ്വം കമ്മീഷണര്‍  ബി.എസ്. പ്രകാശ്, സെക്രട്ടറി ജി ബൈജു, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത്ത്കുമാര്‍, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫസര്‍ ശങ്കരന്‍ നായര്‍, സെക്രട്ടറി സോമന്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ അക്ഷര സംഗീതവും, മലയാള മനസ്സിന്റെ ആത്മീയതയും, കര്‍മശുദ്ധിയും, ഭക്തിയും സമന്വയിക്കുന്ന ഒരു വേദിയാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ രാമായണമത്സരം.




Post a Comment

0 Comments