Breaking...

9/recent/ticker-posts

Header Ads Widget

UDF പ്രവര്‍ത്തകര്‍ പാലയില്‍ ലഡു വിതരണം ചെയ്തു



രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും വീണ്ടും പാര്‍ലമെന്റിലെത്തുകയും ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് UDF പ്രവര്‍ത്തകര്‍ പാലയില്‍ ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢനീക്കം നടത്തിയവര്‍ ജനാധിപത്യ  മര്യാദയുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഗൂഡ നീക്കം പരാജയപ്പെട്ടത് കേരളത്തിലെ യുഡിഎഫ് നേതാക്കളെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മനസ്സിലാക്കണമെന്നും സജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, കേരളാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സതീഷ് ചൊള്ളാനി, ജോസഫ് കണ്ടം, പയസ് മാണി മഞ്ഞക്കുന്നേല്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ജോസ് വേരാനാനി, തോമസുകുട്ടി നെച്ചിക്കാട്ട്, കെ.എം. കുര്യന്‍ കണ്ണംകുളം, ഷാജി താഴത്തുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments