പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ദുര്‍ഭരണം ചര്‍ച്ച ചെയ്യപ്പെടുമെന്നും സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്യാതെയും, നെല്‍കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കാതെയും, കാര്‍ഷിക വിളകളുടെ വിലയിടിവ് പരിഹരിക്കന്‍ ശ്രമിക്കാതെയും, വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ പോലും അനക്കാനും തയ്യാറാകാത്ത ഇടതു സര്‍ക്കാരിന് പുതുപ്പള്ളിയിലെ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അവകാശമില്ലന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു . മുന്‍ മന്ത്രി കെ.സി.ജോസഫ്, കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, കെ.പി.സി സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments