Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ പ്രതിരോധം സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളിയില്‍ UDF ന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. സപ്ലൈകോയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, കേടായ വഴിവിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സമരം. വഴിവിളക്കുകള്‍ ഇടാനും അറ്റകുറ്റ പണി നടത്താനുമുള്ള ദീര്‍ഘകാല കരാര്‍ നല്‍കിയ നിലാവ് പദ്ധതി പരാജയപ്പെട്ടത് കമ്മീഷന്‍ അടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താല്പര്യവും പഞ്ചായത്തിന്റെ പിടിപ്പുകേടും മൂലമെന്ന് യുഡിഎഫ്. കുറ്റപ്പെടുത്തി. കിഫ്ബി പദ്ധതിയായ നിലാവിന്റെ നിര്‍വ്വഹണം പഞ്ചായത്തും അറ്റകുറ്റപ്പണി KSEBയുമാണ് നടത്തേണ്ടത്. പദ്ധതി പ്രയോഗികമല്ല എന്ന് കണ്ട് പഞ്ചായത്തിലെ കഴിഞ്ഞ UDF ഭരണസമിതി പ്രമേയം പാസ്സാക്കി തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തുകളെക്കൊണ്ട് kseb ക്ക് നിര്‍ബന്ധിത കരാര്‍ കൊടുപ്പിച്ചതാണ് ഇപ്പോഴത്തെ LDF ഭരണസമിതി മരങ്ങാട്ടുപിള്ളിയില്‍ 'നിലാവ്' നടപ്പാക്കിയത്. വഴിവിളക്കുകള്‍ മിഴിയടച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പഞ്ചായത്തോ kseb യോ ഇല്ലാതെ വരികയും ജനങ്ങള്‍ക്ക് ദുരിതം ബാക്കിയാവുകയുമാണുണ്ടായത്. UDF മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ  ജനകീയ പ്രതിരോധം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്ജോസഫ്മാണി, ജോര്‍ജ് പയസ്, ആന്‍സമ്മ സാബു, കെ വി മാത്യു, സാബു തെങ്ങുമ്പള്ളി, ജോസ് ജോസഫ് പി, സണ്ണി മുളയോളി, ജെയിന്‍ ജി തുണ്ടത്തില്‍, ബെന്നി കുറുങ്കണ്ണി, സണ്ണി വടക്കേടം, മണിക്കുട്ടന്‍ കൊട്ടുപ്പിള്ളി, നോബില്‍ ആരംപുളിക്കല്‍, ഷൈന്‍ കൈമളേട്ട്, ജോസ് പാറക്കല്‍, റോബിന്‍കരിപ്പാത്ത് തുടങ്ങിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments