Breaking...

9/recent/ticker-posts

Header Ads Widget

പ്രതിരോധ കുത്തിവെപ്പ് പോര്‍ട്ടലിലേക്ക്



ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇനിമുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ U win പോര്‍ട്ടലിലേക്ക്  മാറുന്നു. ഇതു മൂലം ലോകത്തെവിടെയിരുന്നും കുട്ടിയുടെ പ്രതിരോധ വാക്സിനേഷന്‍ കാര്‍ഡ്  ഡൗണ്‍ലോഡ് ചെയ്‌തെടുക്കുവാനും ഇന്ത്യയില്‍ ഏതു ഗവണ്മെന്റ് ആശുപത്രിയില്‍ നിന്നും കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇതിലേക്കായി പ്രതിരോധ കുത്തിവെപ്പിന് വരുന്ന ഗര്‍ഭിണികളും, കുട്ടികളുടെ അമ്മമാരും ഇനിമുതല്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ കാര്‍ഡും അതിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളായ ആധാര്‍, വോട്ടര്‍ ഐഡി,  പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നും, ഫോണ്‍ നമ്പറും കയ്യില്‍ കരുതേണ്ടതാണ്. കോവിഡ് വാക്സിനേഷന്‍ എടുത്ത ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ വാക്സിനേഷന്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമായിരിക്കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments