Breaking...

9/recent/ticker-posts

Header Ads Widget

ദ്വിദിന സഹവാസക്യാമ്പ് നടന്നു



വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി 'ഗ്രീന്‍ വില്ലേജ്'  എന്ന പേരില്‍  ദ്വിദിന സഹവാസക്യാമ്പ് നടന്നു. രാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ മേരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ ക്യാമ്പ് പതാക ഉയര്‍ത്തി. ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത സമൂഹം ,സാമൂഹ്യനീതിയും ലിംഗബോധവും, സഹവര്‍ത്തിത്വം, നേതൃത്വ മനോഭാവം, സമൂഹ പ്രശ്‌നങ്ങളിലെ ക്രിയാത്മക ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടന്നു. കുടക്കച്ചിറ ഹോമിയോ ഡിസ്‌പെന്‍സറിയിലെ യോഗ ഇന്‍സ്ട്രക്ടറും കൗണ്‍സിലറുമായ അമൃത ദാസ് നേതൃത്വം നല്‍കി.  ചിത്രരചനാ കളരിയില്‍ ജ്യോല്‍സിനി കെ ആര്‍ , അനായാസം ചിത്രരചന സാധ്യമാകുന്ന രീതികള്‍ പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്തു. കളത്തൂര്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ബേബി ജോസഫ് പ്രായോഗിക പരിശീലനത്തില്‍ ക്ലാസ് നയിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകളും ഇതോടൊപ്പം നടന്നു.




Post a Comment

0 Comments