വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ കെ.ജി ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷനായിരുന്നു. കൂടിയ യോഗം വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജഷ് ശശി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സി.കെ രാജേഷ്, എന്‍.എസ്.എസ് കോ-ഓര്‍ഡിനറ്റര്‍ സോജി മാത്യു, അദ്ധ്യാപക പ്രതിനിധി എം ശ്രീകുമാര്‍ സജിമോന്‍ തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഷാജി കണ്ണന് കോട്ടില്‍,വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സൂസന് മാത്യു, ഹെഡ്മിസ്ട്രസ് കെ.എന്‍ സുജാത, വിദ്യാര്‍ത്ഥി പ്രതിനിധി അശ്വതി സതീശന്, പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍ സനീഷ് പി.എസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments