Breaking...

9/recent/ticker-posts

Header Ads Widget

വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു



വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍  മുങ്ങിമരിച്ചു. വെള്ളൂര്‍ ചെറുകര പാലത്തിന് സമീപം 12 മണിയോടെയാണ് ഒരു കുടുംബത്തിലെ മൂന്നംഗങ്ങളുടെ ദാരുണാന്ത്യം സംഭവിച്ചത്. അരയന്‍കാവ് സ്വദേശി മുണ്ടയ്ക്കല്‍ ജോണ്‍സണ്‍ (56), സഹോദര പുത്രന്‍ മുണ്ടയ്ക്കല്‍ ജിസ്‌മോന്‍ (15), സഹോദരി പുത്രി പൂച്ചനാട്ടില്‍ അലോഷി(16) എന്നിവരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘത്തിലെ പെണ്‍കുട്ടി കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് മറ്റു രണ്ടു പേര്‍ പുഴയില്‍ വീണത്. കടുത്തുരുത്തിയില്‍ നിന്നും, പിറവത്തു നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.




Post a Comment

0 Comments