പാലാ മീനച്ചില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ അരല ക്ഷത്തോളം രൂപയുടെ കുറവ് കണ്ടെത്തി. പരിശോധനാ സമയം ഓഫിസിലുണ്ടായിരുന്ന ഏജന്റില്‍നിന്ന് ജീവനക്കാര്‍ക്ക് നല്‍കുന്നതിനായി കൊണ്ടുവന്നതെന്ന് കരുതുന്ന 6320 രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഓഫീസിലെ ക്യാഷ് ബുക്ക്, ക്യാഷ് ചെസ്റ്റ് എന്നിവ പരിശോധിച്ചതില്‍ 48,435 രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടപാടുകാരില്‍നിന്ന് വാങ്ങുന്ന തുകയ്ക്ക് നല്‍കേണ്ട രസീത്, ബുക്കില്‍ സൂക്ഷിച്ചിരുന്നത് പരി ശോധനയ്ക്കിടെ ജൂനിയര്‍ സൂപ്രണ്ട് കീറിക്കളഞ്ഞത് ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത് വിശദീകരണം ആവശ്യപ്പെട്ടു. ഇതിനും വ്യക്തമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്കായില്ല. കക്ഷികളില്‍നിന്ന് ആധാരം എഴുത്തുകാര്‍ വാങ്ങുന്ന പണത്തില്‍നിന്ന് ഓഫീസില്‍ അടയ്ക്കുന്നത് എത്രയെന്ന് ഇടപാടുകാര്‍ തിരിച്ചറിയാതിരിക്കാനാണ് രസീത് നല്‍കാത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജീവനക്കാരും ആധാരം എഴുത്ത് ഏജന്റുമാരും നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതിന്റെ രേഖകളും വിജിലന്‍സ് കണ്ടെത്തി. പരിശോധന രാത്രി എട്ടുമണിവരെ നീണ്ടു. കോട്ടയം വിജിലന്‍സ് യൂണിറ്റ് ഇന്‍ സ്‌പെക്ടര്‍ എസ്. പ്രദീപ്, എസ്.ഐ.മാരായ വി.എം. ജാന്‍, സ്റ്റാന്‍ലി തോമസ്, വി.ടി. സാബു, എ.എസ്.ഐ. രാജീവ് എന്നിവ രടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
0 Comments