കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു. ഏറ്റുമാനൂര്‍ വ്യാപാര ഭവനു മുന്നില്‍ ചെമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ ദിനാചരണ ചടങ്ങുകള്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍. പി. തോമസ് പതാക ഉയര്‍ത്തി. ഭാരവാഹികളായ ആനന്ദ് തങ്കച്ചന്, താരാ രാജു, രഘുനാഥന് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വെട്ടിമുകള്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരി ദിനാചരണചടങ്ങുകള്ക്ക് യൂണിറ്റ് പ്രസിഡണ്ട് പ്രസിഡന്റ് മാത്യു വാക്കത്തുമാലി, ജനറല്‍ സെക്രട്ടറി സിറിള്‍ ജി നരിക്കുഴി, ട്രഷറര്‍ സിറിയക്ക് ജോണ്‍ വടക്കേമുളഞ്ചിറ, സന്തോഷ്കുമാര്‍ കാരുവള്ളിക്കാട്ടില്, പി.റ്റി ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments