Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള പമ്പുകളുടെ പ്രവര്‍ത്തനം ദിവസവും നാല് മണിക്കൂര്‍ വീതം നിര്‍ത്തി വയ്ക്കും



മൂവാറ്റുപുഴയാറിലെ ജലനിരപ്പ്  താഴുന്നതോടെ രണ്ട് താലൂക്കുകളിലെ കുടിവെള്ളം മുടങ്ങുന്നു. മുളക്കുളത്ത് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പമ്പുകളുടെ പ്രവര്‍ത്തനം ദിവസവും നാല് മണിക്കൂര്‍ വീതം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ജല അതോറോട്ടി അറിയിച്ചു. വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ വെളളുര്‍ വെളിയന്നൂര്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വിവിധ പഞ്ചായത്തുകളിലാണ് 4 മണിക്കൂര്‍ കുടിവെള്ളം മുടങ്ങുന്നത്. വെളളൂര്‍ പമ്പ് ഹൗസില്‍ മൂവാറ്റുപുഴയാറില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ നിന്നുമാണ് രണ്ട് താലുക്കുകളില്‍ വെള്ളം പമ്പ് ചെയ്യുന്നത്. ഇടുക്കിയിലെ വൈദ്യുതി ഉല്‍പാദനം കുറച്ചതു മൂലവും കൂടാതെ പ്രതീക്ഷക്കൊത്ത്  മഴ ലഭിക്കാതായതോടെയും   മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നിന്നിരിക്കുകയാണ്. മുവാറ്റുപുഴയാറില്‍ പിറവം മുതല്‍ താഴോട്ട് നാല് വലിയ കുടിവെള്ള പ്ലാന്റുകളാണ് ഉള്ളത്. അതില്‍ കളമ്പൂരില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ആലപ്പുഴ ജില്ലയിലേക്ക് പമ്പ് ചെയ്യുന്നത്. പിറവത്ത് കക്കാട് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസില്‍ നിന്നും എറണാകുളം ജില്ലയിലെ പകുതി ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നു. വെള്ളുരിലുള്ള രണ്ട് പമ്പ് ഹൗസുകളില്‍ ഒന്നില്‍ നിന്നും വെള്ളൂര്‍ കെ.പി.പി.എല്‍ കമ്പനിയിലേക്കും, മറ്റൊന്ന്  വെള്ളൂര്‍ വെളിയന്നൂര്‍ പദ്ധതിയിലുമാണ് വെളളം പമ്പ് ചെയ്യുന്നത്. ഇതിന്റെ പ്രവര്‍ത്തനമാണ് ദിവസവും രാവിലെ 7 മുതല്‍ 11 വരെ നിര്‍ത്തിവയ്ക്കുന്നത്. കളമ്പൂരില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിടെയും. കക്കാട്ടിലെയും പമ്പിംഗും നാലു മണിക്കുര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മൂവാറ്റുപുഴയാറില്‍ മണല്‍ അടിഞ്ഞ് പുഴയുടെ ആഴം  കുറഞ്ഞതും വെള്ളം കുറയാന്‍ കാരണമായിട്ടുണ്ട്. 




Post a Comment

0 Comments