Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജില്‍ ദ്വിദിന സെമിനാര്‍



ലിംഗ പദവിയുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ സാഹിത്യത്തിന്റെ പങ്ക് പ്രധാനമാണെന്ന് പാലാ രൂപത വികാരി ജനറാള്‍ ഡോ. ജോസഫ് തടത്തില്‍ അഭിപ്രായപ്പെട്ടു. പാലാ അല്‍ഫോന്‍സാ കോളജില്‍ നടക്കുന്ന  ' ലിംഗ പദവിയും സാഹിത്യവും' എന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളം ലിംഗപദവിയെ തിരിച്ചറിഞ്ഞ ആദ്യത്തെ സംസ്ഥാനമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഊട്ടി പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ ഫ്രഞ്ച് അധ്യാപിക ലഫ്. സിന്തിയ ജോര്‍ജ് വ്യക്തമാക്കി. കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ലിംഗ നിരപേക്ഷഭാഷ' യെക്കുറിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫ. ഡോ.ആര്‍.വി.എം.ദിവാകരനും 'ലിംഗബോധവും ലിംഗനീതിയും രചയിതാവിന്റെ പ്രശ്‌നങ്ങള്‍ ' എന്ന വിഷയത്തില്‍ കഥാകൃത്തും നോവലിസ്റ്റുമായ ഡോ.സി. ഗണേഷും  'ചലച്ചിത്ര സംസ്‌കാരവും ലിംഗപദവിയും' എന്ന വിഷയത്തില്‍ ഡോ.ജോസ് കെ മാനുവലും സംസാരിച്ചു.  പഴയ ഇംഗ്ലീഷ്, ലിംഗഭേദത്തിന്റെ ആധിപത്യത്തിലായിരുന്നുവെന്നും  ജനങ്ങള്‍ വിചാരിച്ചാലേ ഭാഷയിലെ ലിംഗഭേദം പരിഹരിക്കാനാവൂ എന്നും കാലിക്കട്ട് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ.ആര്‍.വി.എം. ദിവാകരന്‍ അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ഷാജി ജോണ്‍, കോളേജ് ബര്‍സാര്‍ റവ.ഫാ.ഡോ.ജോസ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി. മിനിമോള്‍ മാത്യു എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments