Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്.



ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ പ്രൊട്ടക്ടറിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയില്‍. ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂര്‍, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.  ആന്റി കറപ്ഷന്‍സ് ബ്യൂറോ മധ്യ കിഴക്കന്‍ മേഖല മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടുകളിലും, സേവനങ്ങളിലും ക്രമക്കേട് നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്. വിജിലന്‍സ് പരിശോധനയെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചതോടെ  ഏറ്റുമാനൂര്‍ അടക്കുള്ള ചില ബ്ലോക്ക് പഞ്ചായത്തുകളില്‍ പഴയ ഫയലുകളും ബുക്കുകളും ഉള്‍പ്പെടെയുള്ളവ ധൃതഗതിയില്‍ കൂട്ടിയിട്ട് കത്തിച്ചു കളയുകയും ചെയ്തു




Post a Comment

0 Comments