Breaking...

9/recent/ticker-posts

Header Ads Widget

വീടിന്റെ താക്കോല്‍ദാനവും വെഞ്ചരിപ്പ് കര്‍മ്മവും നടന്നു.



നിത്യസഹായകന്‍ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്‌രോഗിയായ വീട്ടമ്മയ്ക്കും മക്കള്‍ക്കും നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി വികാരി ഫാദര്‍ അബ്രഹാം പറമ്പേട്ട്  വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കോതനല്ലൂര്‍ കന്തീശ്ശങ്ങളുടെ പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പഠിക്കക്കുഴിപ്പില്‍ താക്കോല്‍ദാന കര്‍മ്മം  നിര്‍വഹിച്ചു. കോതനല്ലൂര്‍ സ്വദേശി പുലര്‍കാലയില്‍ ഏലിക്കുട്ടിയും മക്കളും ആണ് വീട് നിര്‍മ്മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്. 10 ലക്ഷം  രൂപ ചിലവഴിച്ച് 620 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിച്ചത്. മുട്ടുചിറ സ്വദേശികളായ പാലായില്‍ വീട്ടില്‍ ചാക്കോച്ചന്‍ - ലീലാമ്മ ദമ്പതികള്‍ ആണ് തങ്ങളുടെ അമ്പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്  ആഘോഷങ്ങള്‍ ഒഴിവാക്കി നിര്‍ധന കുടുംബത്തിന്റെ  വീട് നിര്‍മ്മാണത്തിന് ആവശ്യമായ ചിലവില്‍ മുക്കാല്‍ ഭാഗവും ചെലവഴിച്ചത്. വെഞ്ചരിപ്പ് കര്‍മ്മത്തിനു ശേഷം നടന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സുകള്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും നടത്തി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ സവാരി ചെയ്ത വെമ്പള്ളി സ്വദേശി അഖില്‍ സുകുമാരനെയും, ജില്ലയിലെ മികച്ച 108 ആംബുലന്‍സ് വോളണ്ടിയര്‍ പുരസ്‌കാരം നേടിയ ബിജോ തോമസിനെയും ചടങ്ങില്‍ ആദരിച്ചു. ലോകത്തില്‍ നിത്യസഹായകന്‍ ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷനായിരുന്നു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ്, കടുത്തുരുത്തി വലിയപള്ളി സഹ വികാരി ഫാദര്‍ സന്തോഷ്, നിത്യസഹായകന്‍ ട്രസ്റ്റ് രക്ഷാധികാരി തോമസ് അഞ്ചമ്പില്‍, വി കെ സിന്ധു, സിറിയക്ക്  ജോസഫ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments