പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയാ സമ്മേളനം ഇ.എം.എസ് മന്ദിരത്തില്‍ വച്ച് നടന്നു. പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനായിരുന്നു. സംഘം ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വി.ജി. ശിവദാസ് സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി അഡ്വക്കേറ്റ വി.ജി. വേണുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാരായണന്‍ കാരനാട്ട് കവിതയും, സതീഷ് കുമാര്‍, ജോര്‍ജ് പി.എം എന്നിവര്‍ ഗാനങ്ങളും ആലപിച്ചു. കെ.ജെ ജോണ്‍, പി.എം. ജോസഫ്, എം.ജി രാജു, സതീഷ് മണര്‍കാട് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമീണ ഗ്രന്ഥശാലകളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകര്‍ക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തെ പ്രതിഷേധിച്ചുകൊണ്ട് പ്രമേയം പാസാക്കി. പ്രസിഡണ്ടായി എ.എസ് ചന്ദ്രമോഹനനെയും, സെക്രട്ടറിയായി അഡ്വക്കേറ്റ് വി.ജി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.
0 Comments