Breaking...

9/recent/ticker-posts

Header Ads Widget

ആത്മഹത്യക്ക് പിന്നില്‍ മാനസിക സംഘര്‍ഷവും അമിത മദ്യപാനവും



ഭാര്യ പിണങ്ങി പിരിഞ്ഞതിലുള്ള മാനസിക സംഘര്‍ഷവും അമിത മദ്യപാനവും ആണ് രാമപുരത്ത് നടന്ന ദാരുണ സംഭവത്തിനു പിന്നിലെന്ന് അയല്‍വാസികള്‍ വിലയിരുത്തുന്നു.രാമപുരം ചേറ്റുകുളം കോളനിയില്‍ ജോമോന്‍ (40) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ 3 പെണ്‍കുട്ടികളുടെ കഴുത്തില്‍ വെട്ടിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30 നു ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ ആദ്യം ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ഐ.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ആയ അനന്യ (13), അമേയ (10), അനാമിക (7) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ അനാമികയുടെ നില ഗുരുതരമാണ്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പോയിരുന്നു. കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.. വെട്ടേറ്റ കുട്ടികള്‍ സമീപത്തെ ബന്ധുവീട്ടില്‍ ഓടി എത്തി വീവരം അറിയിക്കുകയായിരുന്നു. സമീപവാസികള്‍ എത്തിയപ്പോഴെക്കും ജോമോന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് പുലര്‍ച്ചേ വീടിന്റെ വെന്റിലേഷനില്‍ തൂങ്ങിയ നിലയില്‍ മ്യതദേഹം കണ്ടെത്തിയത്.




Post a Comment

0 Comments