Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ പൂക്കള മത്സരവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ദേവസ്വം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുടുംബ പൂക്കള മത്സരവും, വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ദേവസ്വം ഓഡിറ്റോറിയത്തില്‍ നടന്ന കുടുബ പൂക്കള മത്സരത്തില്‍  ഓമന സുധന്‍ ഗിരിജ പി.ഡി എന്നിവര്‍  ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി വിജയിച്ചു . വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.  ദേവസ്വം കമ്മറ്റി പ്രസിഡന്റ് ഏ.എസ്.ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ക്ഷേത്രം  മേല്‍ശാന്തി  പി. പ്രവീണ്‍ , അനില്‍കുമാര്‍ എന്നിവര്‍  സമ്മാനങ്ങള്‍  വിതരണം ചെയ്തു. വ്യത്യസ്ഥ മേഖലകളില്‍ മികവു തെളിയിച്ച  എ.എസ്. ചന്ദ്രമോഹനന്‍,  അപര്‍ണ്ണ ജോര്‍ജ്,  ആരഭി വി, ആഷിന്‍ അനീഷ് എന്നിവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കെ.കെ. നാരായണന്‍, ജോര്‍ജ് സി.വി. എ.എസ്.ചന്ദ്രമോഹനന്‍, വനിതാ വിഭാഗം സെക്രട്ടറി ഓമന സുതന്‍, ദേവസ്വം കമ്മറ്റി സെക്രട്ടറി കെ.കെ.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments